കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ഭാരവാഹികളായി

Posted on: February 18, 2016 12:39 am | Last updated: February 18, 2016 at 12:39 am
പ്രസിഡന്റ്, ജന. സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി
പ്രസിഡന്റ്, ജന. സെക്രട്ടറി, ഫിനാന്‍സ് സെക്രട്ടറി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ കോഴിക്കോട് ജില്ലാ ഘടകം നിലവില്‍ വന്നു. സി മുഹമ്മദ് ഫൈസി (പ്രസി.), പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്. (ജന. സെക്ര.), അപ്പോളോ മൂസ ഹാജി (ഫിനാ. സെക്ര.) സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, അബ്ദുല്ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, വി എം കോയ മാസ്റ്റര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി (വൈസ് പ്രസി.) ജി അബൂബക്കര്‍, ബി പി സിദ്ധീഖ് ഹാജി, ഇ യഅ്കൂബ് ഫൈസി, ഹുസൈന്‍ മാസ്റ്റര്‍ (സെക്ര.)
പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി കമ്മിറ്റി പ്രഖ്യാപനം നിര്‍വഹിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍. പ്രസംഗിച്ചു.
വി പി എം ഫൈസി, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല സംബന്ധിച്ചു.