Connect with us

International

ട്രംപിനെ തന്റെ പിന്‍ഗാമിയായി അമേരിക്കന്‍ ജനത തിരഞ്ഞെടുക്കില്ലെന്ന് ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനത തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ട്രംപിനെ തിരഞ്ഞെടുക്കാതിരിക്കാന്‍ മാത്രം വിവേകമുള്ളവരാണ് തന്റെ ജനതയെന്നും അദ്ദേഹം പറഞ്ഞു. യു എസ് ആസിയാന്‍ ഉച്ചകോടിക്ക് ശേഷം കാലിഫോര്‍ണിയയില്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് വരില്ലെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. കാരണം അമേരിക്കന്‍ ജനതയെ താന്‍ അത്രമാത്രം വിശ്വസിക്കുന്നു. അമേരിക്കയുടെ പ്രസിഡന്റ്പദത്തിലിരിക്കുകയെന്നത് വളരെ ഗൗരവമേറിയ സംഗതിയാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിയുന്നു. പ്രസിഡന്റ് പദവി ഒരു റിയാലിറ്റി ഷോ അല്ല. ജോലിയിലെ പ്രൊമോഷനും ബിസിനസുമല്ല. ട്രംപിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മറ്റു സ്ഥാനാര്‍ഥികള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ കൂടുതല്‍ രസകരമായി അദ്ദേഹം പറയുന്നു എന്നതു കൊണ്ടാണ്. അദ്ദേഹം മുസ്‌ലിം വിരുദ്ധ വികാരം കൂടുതലുള്ള ആളാണ്. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റു സ്ഥാനാര്‍ഥികളുടെ കാര്യവും കഷ്ടമാണ്. ഒബാമ കൂട്ടിച്ചേര്‍ത്തു.

Latest