Connect with us

Gulf

ഉപയോഗിച്ച കാറുകള്‍ക്ക് വന്‍ വിലക്കുറവ്‌

Published

|

Last Updated

ദോഹ: ഇടത്തരം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് വിപണിയില്‍ വന്‍ വിലക്കുറവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന വിലക്കുറവ് കുറച്ചുകാലം തുടരുമെന്ന് ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസമായി വിപണിയില്‍ ഉപയോഗിച്ച കാറുകള്‍ക്ക് വിലക്കുറവ് രേഖപ്പെടുത്തുന്നുണ്ട്.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍ക്ക് 20 മുതല്‍ 40 വരെ ശതമാനം വിലക്കുറവാനുള്ളത്. ഒന്നിലധികം കാറുകളുള്ള പ്രവാസികള്‍ അവ വിറ്റൊഴിക്കുന്നത പ്രവണത വര്‍ധിച്ചതിനാലാണിത്. ഇടത്തരം കാറുകളാണ് ഇങ്ങനെ വില്‍ക്കുന്നത്. ഇത് വിപണിയല്‍ കൂടുതല്‍ ലഭ്യതക്ക് ഇടയാക്കി.
കഴിഞ്ഞ വര്‍ഷം പതിനയ്യായിരം ഖത്വര്‍ റിയാലിന് വിറ്റിരുന്ന കാറുകള്‍ ഇപ്പോള്‍ പതിനായിരം റിയാലിന് ലഭിക്കും. ഏഴ് വര്‍ഷം മുമ്പ് ഇത്തരം കാറുകളുടെ ഷോറൂം വില 60000- 70000 ആയിരുന്നു. വില്‍പ്പനക്കാര്‍ക്ക് താത്പര്യമില്ലാതെയാണ് ഇടപാട് നടക്കുന്നതെന്ന് ഒരു ഓണ്‍ലൈന്‍ വ്യാപാരി പറഞ്ഞു. ഇടത്തരം കാറുകളുടെ ലഭ്യത കൂടിയതിനാല്‍ വില കുറക്കാന്‍ വില്‍പ്പനക്കാര്‍ നിര്‍ബന്ധിതരാകുകയാണ്. കാറുകള്‍ പെട്ടെന്ന് വിറ്റുപോകാന്‍ ലാഭക്കണക്ക് കൂടുതല്‍ ശ്രദ്ധിക്കാതെ വിറ്റുപോകുകയാണ്.
ഓണ്‍ലൈന്‍ വ്യാപാരത്തിലും ഇതുതന്നെയാണ് സ്ഥിതി. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ കാര്‍ വാങ്ങല്‍ വൈകിപ്പിക്കുന്നവരും ഉണ്ട്.
അതേസമയം പ്രീമിയം കാറുകളുടെ വില കുറഞ്ഞിട്ടില്ല. ഒരു ലക്ഷം റിയാലിന് മുകളിലുള്ള കാറുകള്‍ നേരത്തെയുള്ള വിലക്ക് തന്നെയാണ് വിറ്റുപോകുന്നത്. പ്രീമിയം മോഡലുകളുടെ ലഭ്യത വിപണിയില്‍ ആവശ്യത്തിന് ഉണ്ടെങ്കിലും വിലയില്‍ മാറ്റുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

Latest