Connect with us

Kerala

ഓണ്‍ലൈന്‍ പെണ്‍വാണിഭം: രാഹുലിനും രശ്മിക്കും കര്‍ശന ഉപാധികളോടെ ജാമ്യം

Published

|

Last Updated

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പ്രതികളായ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി ആര്‍ നായര്‍ എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസില്‍ ഇത്രയുംനാളായിട്ട് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സുനില്‍ തോമസ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാമെന്നാണ് നിയമം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവരുടെ അശ്ലീല ചിത്രങ്ങള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിക്കുകയും, പെണ്‍വാണിഭത്തിനായി ഉപയോഗിക്കുകയും ചെയ്‌തെന്ന കേസില്‍ നവംബര്‍ 18നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് എതിരെ കേസെടുത്ത സൈബര്‍ പൊലീസ് ഇതുവരെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.