Connect with us

National

കോണ്‍ഗ്രസ് സഖ്യം: ബംഗാള്‍ ഘടകത്തെ പിന്തുണച്ച് വിഎസ്

Published

|

Last Updated

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ബംഗാള്‍ ഘടകത്തിന്റെ നീക്കത്തിന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് പിന്തുണ. ഇത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുമ്പോഴാണ് വിഎസ് സഖ്യത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. തന്റെ നിലപാട് വ്യക്തമാക്കി വിഎസ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കുറിപ്പ് നല്‍കി.

കേരള ഘടകം സഖ്യത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വിഎസ് സഖ്യത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. സഖ്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായ കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.