പാട്യാല സംഘര്‍ഷം: സുപ്രീംകോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് നേരെയും അക്രമണം

Posted on: February 17, 2016 5:26 pm | Last updated: February 18, 2016 at 10:29 am
SHARE

patialaന്യൂഡല്‍ഹി: കനയ്യ കുമാറിന് പട്യാല കോടതിയില്‍ മര്‍ദനമേറ്റ സംഭവം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അഭിഭാഷ കമ്മീഷന് നേരെയും അക്രമം. അഭിഭാഷക കമ്മീഷന്‍ അംഗങ്ങളെ പട്യാല കോടതി വളപ്പില്‍ തടഞ്ഞു. ഇവര്‍ക്ക് നേരെ കല്ലേറുണ്ടായി. കനത്ത പോലീസ് ബന്തവസ്സിലാണ് കമ്മീഷന്‍ അംഗങ്ങളെ കോടതി വളപ്പിന് പുറത്തെത്തിച്ചത്.

ഞെട്ടിക്കുന്ന സംഭവങ്ങളാണ് കോടതിയില്‍ നടന്നതെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടുണ്ട്. അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കണം. കനയ്യയുടെ ജീവന് ഭീഷണിയുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മീഷന്‍ നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here