Connect with us

National

കനയ്യ കുമാറിന് പിന്തുണയുമായി നോം ചോംസ്‌കിയും ഓര്‍ഹാന്‍ പമുകും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പിന്തുണയുമായി ലോക പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നോം ചോംസ്‌കിയും നോബല്‍ ജേതാവ് ഓര്‍ഹാന്‍ പാമുകും രംഗത്ത്. ലോക പ്രശസ്തരായ 86ഓളം ചിന്തകരും സാമൂഹിക പ്രവര്‍ത്തകരുമാണ് കനയ്യക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരിന് അസഹിഷ്ണുതയാണെന്ന് ഇവര്‍ വിമര്‍ശനം ഉന്നയിച്ചു. ഗവണ്‍മെന്റിന്റെ പ്രമാണിക ഭീഷണിയാണ് സംഭവത്തില്‍ കാണാന്‍ കഴിയുന്നതെന്ന് 86 പേരും ഒപ്പുവെച്ച പ്രസ്താവനയില്‍ പറയുന്നു. തെറ്റ് ചെയ്‌തോ എന്നു പോലും പരിശോധിക്കാതെ കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭരണകൂടഭീകരതയാണ് വെളിവായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ പാട്യാല കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനയ്യ കുമാറിനെ അഭിഭാഷകര്‍ മര്‍ദിച്ചു. പോലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു അഭിഭാഷകര്‍ കനയ്യ കുമാറിനെ ക്രൂരമായി മര്‍ദിച്ചത്.

Latest