കന്നയ്യകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍

Posted on: February 17, 2016 1:55 pm | Last updated: February 17, 2016 at 3:10 pm
SHARE

JNUഡല്‍ഹി: ജെഎന്‍യു യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസി. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കന്നയ്യകുമാറിനെ അറസ്റ്റ് ചെയ്തത്. ജെഎന്‍യു പ്രശ്‌നം സജീവമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണത്തില്‍ പ്രശ്‌നത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ളവരും പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലും അന്വേഷണം തുടരുകയാണെന്നും ബസി വ്യക്തമാക്കി. പോലീസിന് വിഷയത്തില്‍ മുന്‍വിധികളില്ലെന്നും, നിഷ്പക്ഷമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെഎന്‍യു അധികൃതര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.