ബിഡിജെഎസിന്റേത് അവസര രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി

Posted on: February 17, 2016 12:17 pm | Last updated: February 17, 2016 at 12:17 pm
SHARE

vellappallyതിരുവനന്തപുരം: ബിഡിജെഎസിന്റേത് ആദര്‍ശ രാഷ്ട്രീയമല്ല,അവസര രാഷ്ട്രീയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടവ് നയമേ ഈ കാലഘട്ടത്തില്‍ നടപ്പാകൂ. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അയിത്തമില്ല. ആദര്‍ശ രാഷ്ട്രീയം പ്രസംഗിച്ചു നടന്നാല്‍ അതു വിലപ്പോകുമോ എന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ ഭാഗമായാണ് ഇടത് വലത് മുന്നണികളുമായി ചര്‍ച്ച നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐഎം രംഗത്തു വന്നു. ആരുമായും രഹസ്യ യോഗം ചെര്‍ന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുമായി സഹകരിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയത് ഏത് ഇടത് നേതാവാണെന്ന് പുറത്ത് വരട്ടൈയെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here