സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ വന്ദേമാതരം വിളിച്ചു

Posted on: February 17, 2016 11:53 am | Last updated: February 17, 2016 at 5:28 pm

supreme court1ന്യൂഡല്‍ഹി: ജെഎന്‍യു കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍. രാജീവ് യാദവ് എന്ന അഭിഭാഷകന്‍ വന്ദേമാതരം വിളിച്ച് കോടതി നടപടികള്‍ തടസപ്പെടുത്തി. കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഇയാള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി, മാപ്പപേക്ഷിച്ചു. കോടതി ഇയാളെ താക്കീത് ചെയ്തു വിട്ടു. പാട്യാല കോടതിയില്‍ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രശാന്ത് ഭൂഷന്റെ വാദത്തിനിടെയാണ് സംഭവം. തീവ്രവാദികള്‍ക്ക് വേണ്ടിയാണ് പ്രശാന്ത്ഭൂഷണ്‍ വാദിക്കുന്നതെന്ന് ഇയാള്‍ വിളിച്ചു പറഞ്ഞു.