251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് പുറത്തിറക്കും

Posted on: February 17, 2016 11:31 am | Last updated: February 17, 2016 at 4:38 pm
SHARE

img_freedom251
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന ഖ്യാതിയുമായി നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിംഗ് ബെല്‍സ് കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ഇന്ന് പുറത്തിറക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപണിയിലെത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് വെറും 251 രൂപയാണ് വിലയിട്ടിരിക്കുന്നത്. 500 രൂപയില്‍ താഴെയായിരിക്കും ഈ ഫോണിന് വിലയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫ്രീഡം 251 എന്ന പദ്ധതിപ്രകാരമാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ ബുക്കിംഗ് നാളെ (ഫെബ്രുവരി 18) പുലര്‍ച്ചെ ആറ് മണിക്ക് ആരംഭിക്കും. ഫെബ്രുവരി 21ന് എട്ട് മണി വരെ ബുക്കിംഗ് തുടരും. ജൂണ്‍ 30ന് മുമ്പായി ഫോണ്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

നാല് ഇഞ്ച് ക്യു എച്ച് ഡി ഡിസ്‌പ്ലേ, ഒരു ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, 1.3 ജിഗാഹേര്‍ഡ്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, 3.2 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ക്യാമറ, 1450 എംഎഎച്ച് ബാറ്ററി് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍.

ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി മനോഹര്‍ പരീക്കര്‍ പങ്കെടുക്കും.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക