Connect with us

Kozhikode

അവേലത്ത് ഉറൂസിന് സമാപനം

Published

|

Last Updated

പൂനൂര്‍: അഞ്ച് ദിവസങ്ങളിലായി കാന്തപുരം സാദാത്ത് മഖാം അങ്കണത്തില്‍ നടന്ന അവേലത്ത് മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ സമാപനം. ആയിരങ്ങള്‍ സംഗമിച്ച സമാപന സമ്മേളനം കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മഹല്ല് വരവ്, പ്രാസ്ഥാനിക സമ്മേളനം, മദ്ഹ്ഗാന മത്സരം, മതപ്രഭാഷണം, ശാദുലി റാത്തീബ്, രിഫാഈ റാത്തീബ്, പാരന്റ് ഗാതറിംഗ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടന്നത്. സമാപന ദിവസം നടന്ന ഖത്തം ദുആക്ക് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വൈകീട്ട് ഏഴിന് നടന്ന സമാപന സമ്മേളനത്തില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ആമുഖ പ്രഭാഷണം നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് കാന്തപുരം പറഞ്ഞു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സയ്യിദന്മാര്‍ ആദരിച്ചു.
അബൂഹനീഫല്‍ ഫൈസി തെന്നല, ഡോ. മാസിന്‍ ഹൈദ്രൂസ് അല്‍ ജിഫ്‌രി, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കാരക്കാട്, സയ്യിദ് സ്വാലിഹ് ജിഫ്‌രി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍, സയ്യിദ് അലവി മശ്ഹൂര്‍ ആറ്റത്തങ്ങള്‍, സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, കെ എം അഹ്മദ് ബാഖവി ഫള്ഫരി സംബന്ധിച്ചു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ സമാപന പ്രാര്‍ഥന നടത്തി.