Connect with us

National

കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്

Published

|

Last Updated

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട്. രാജ്യവിരുദ്ദ മുദ്രാവാക്യം മുഴക്കിയെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളിയാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയത്. എന്നാല്‍ പാര്‍ലമെന്റ് കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങില്‍ കനയ്യയും പങ്കാളി ആയതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ള മുദ്രാവാക്യങ്ങള്‍ കനയ്യ മുഴക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.പ്രതിപക്ഷ ബഹളം സഭ നിര്‍ത്തിവെച്ചു രാജ്യദ്രോഹ കുറ്റം ചുമത്താന്‍ പോലീസ് അമിതാവേശം കാണിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. എബിവിപിയുടെ ആരോപണങ്ങള്‍ക്ക് നേര്‍വിപരീതമാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ്‌യു) പ്രവര്‍ത്തകരാണ് മുഴക്കിയത്. സിപിഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ഥി സംഘമാണ് ഡിഎസ്‌യു. എന്നാല്‍, കനയ്യ കുമാര്‍ എഐഎസ്എഫ് നേതാവാണ്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയാണിതെന്നും ആഭ്യന്തരമന്ത്രാലത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലഷ്‌കര്‍ ഇ-തൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായത്തോടെയാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതെന്ന് കേന്ദ്ര ആഭ്യന്തരമ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

കസ്റ്റഡികാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന് കനയ്യ കുമാറിനെ ഇന്ന് വൈകിട്ടോടെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ മോചനത്തിനായി ജെഎന്‍യു വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുകയാണ്.

Latest