മലപ്പുറം: സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പി ഡി പി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിയുടെ പഞ്ചായത്ത് തല തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലം കമ്മിറ്റികളുടെ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈമാസം 28നകം ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് നാല് മുതല്‍ ജില്ലാ സമ്മേളനങ്ങള്‍ ആരംഭിക്കും. മാര്‍ച്ച് 31ന് സംസ്ഥാന സമ്മേളനവും നടക്കും. നിയമഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുന്നണികളോടൊപ്പം നില്‍ക്കാതെ ഇത്തവണയും ഒറ്റക്ക് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.