Connect with us

Malappuram

മജ്മഅ് 30-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ പരിസമാപ്തി

Published

|

Last Updated

അരീക്കോട്: ചരിത്രം ഉറങ്ങിക്കിടക്കുന്ന ചാലിയാറിന്റെ തീരത്ത് ശുഭ്രസാഗരം തീര്‍ത്ത് അരീക്കോട് മജ്മഅ് 30-ാം വാര്‍ഷിക നാലാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢമായ പരിസമാപ്തി. സയ്യിദുമാരുടെയും പണ്ഡിത ശ്രേഷ്ഠരുടെയും മഹനീയ സാന്നിധ്യം കൊണ്ടനുഗ്രഹീതമായ വേദിയില്‍ വെച്ച് 20 പേര്‍ സ്വിദ്ദീഖി ഉലമാ ബിരുദം സ്വീകരിച്ച് സേവന രംഗത്തേക്കിറങ്ങി. മൂന്ന് ദിവസങ്ങളിലായി വിജ്ഞാനം വിതറി നടന്ന വിവിധ സെഷനുകള്‍ക്ക് ശേഷം നടന്ന സമാപന മഹാ സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. നാലകത്ത് മരക്കാരുട്ടി മുസ്‌ലിയാര്‍ സ്മാരക ദഅ്‌വ പുരസ്‌കാരം ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിക്ക് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നല്‍കി ആദരിച്ചു. പുതുതായി നിര്‍മിക്കുന്ന സയന്‍സ് അക്കാദമിക്ക് ചാലിയം കരീം ഹാജി ശിലാസ്ഥാപനം നടത്തി. കെ പി എച്ച് തങ്ങള്‍ കാവനൂര്‍ അധ്യക്ഷത വഹിച്ചു.
കെ കെ അഹ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, ബശീര്‍ ഫൈസി വെണ്ണക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര, എം പി മുസ്ഥഫല്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി ചാപ്പനങ്ങാടി, കെ കെ അബൂബക്കര്‍ ഫൈസി, കെ സി അബൂബക്കര്‍ ഫൈസി, സി പി ബീരാന്‍ മുസ്‌ലിയാര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്വീഫ് മഖ്ദൂമി, പ്രൊഫ. കെ എം എ റഹീം സാഹിബ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest