‘അവര്‍ക്കായ് നമുക്ക് വാങ്ങാം’ ജീവകാരുണ്യ രംഗത്ത് മാതൃക

Posted on: February 17, 2016 5:00 am | Last updated: February 16, 2016 at 9:00 pm
SHARE

കാസര്‍കോട്: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9 ന്റെ ഭാഗമായി നടത്തുന്ന അവര്‍ക്കായ് നമുക്ക് വാങ്ങാം പദ്ധതി ജീവകാരുണ്യ രംഗത്ത് കേരളത്തിന് മാതൃകയാകണമെന്ന് കരകൗശലവികസന കേര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ജി കെ എസ് എഫ് ജില്ലാതല മൂന്നാം ഘട്ട നറുക്കെടുപ്പ് ചെറുവത്തൂര്‍ ഫാഷന്‍ ഗോള്‍ഡ് ഇന്‍ര്‍ നാഷണലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ അവര്‍ക്കായ് നമുക്ക് വാങ്ങാം പദ്ധതി പ്രകാരം തിമിരി സ്വദേശി ചന്ദ്രിക, ചന്തേരയിലെ അബ്ദുസ്സമദ് എന്നിവര്‍ക്ക് ഫാഷന്‍ ഗോള്‍ഡ് എം ഡി. ടി കെ പൂക്കോയ തങ്ങള്‍ സഹായങ്ങള്‍ വിതരണം ചെയ്തു. പയ്യന്നൂര്‍ ബാലാജി ടവര്‍ ഉടമ ഇ ബാലകൃഷ്ണനാണ് സഹായധനം സ്‌പോണ്‍സര്‍ ചെയ്തത്. വാര്‍ഡ് മെമ്പര്‍ എം വി ജയശ്രീ, ഡി ടി പി സി എക്‌സിക്യുട്ടീവ് അംഗം പി കെ ഫൈസല്‍, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളായ പി പി മുസ്തഫ, കെ മധു എന്നിവര്‍ പ്രസംഗിച്ചു. സമ്മാനാര്‍ഹമായ നമ്പറുകള്‍: ഒന്നാം സമ്മാനം – 26165935, രണ്ടാം സമ്മാനം – 25376170, 26082194, 25219828. മൂന്നാം സമ്മാനം – 23857259.

LEAVE A REPLY

Please enter your comment!
Please enter your name here