ഇവരല്ലേ ദേശദ്രോഹികള്‍ ? / എം സ്വരാജ്

Posted on: February 16, 2016 10:49 pm | Last updated: February 16, 2016 at 10:49 pm
SHARE

swarajരാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചവര്‍…
മരിച്ചെന്ന് ഉറപ്പായപ്പോള്‍ മധുരം വിളമ്പിയവര്‍….
ബ്രിട്ടന് മാപ്പെഴുതി നല്‍കി നല്‍കി രാജ്യത്തെ ഒറ്റിക്കൊടുത്തവര്‍…..
ജനിച്ച മതത്തിന്റെ പേരില്‍ ആയിരങ്ങളെ കൊന്നു തള്ളിയവര്‍…
ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്തവര്‍ …

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശവപ്പെട്ടി വാങ്ങിയതില്‍ പോലും കോഴ വാങ്ങിയവര്‍….
അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില ഭൂമിയോളം താഴുമ്പോളും ഇന്ധന വില കൂട്ടി ജനതയെ കൊളളയടിക്കുന്നവര്‍…..
ആയിരങ്ങള്‍ പട്ടിണി കൊണ്ടു മരിക്കുമ്പോള്‍ പത്തുലക്ഷം വിലയുള്ള കുപ്പായമിട്ട് വേഷം കെട്ടുന്നവര്‍….

അദാനിമാര്‍ക്ക് ആക്രി വിലയ്ക്ക് ഇന്ത്യയെ വിറ്റു കാശു വാങ്ങുന്നവര്‍…..
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചതിന് മനുഷ്യരെ അടിച്ചു കൊല്ലുന്നവര്‍…..
ക്ഷേത്രപരിസരത്തു പോലും കാലുകുത്തിയാല്‍ ദളിതനെ ചുട്ടു കൊല്ലുന്നവര്‍…
പട്ടിണി രാജ്യത്തെ നികുതിപ്പണം കൊണ്ട് ലോക സഞ്ചാരം നടത്തി വാഴുന്നവര്‍…
ചരിത്രത്തില്‍ വിഷം കലര്‍ത്തുന്നവര്‍, ശാസ്ത്രത്തിന്റെ കഴുത്തറക്കുന്നവര്‍ ….
ഇവരല്ലേ ദേശദ്രോഹികള്‍ ?
ഇവരല്ലേ കുറ്റവാളികള്‍ ??
ഇവരല്ലേ ഇന്ത്യയുടെ ശത്രുക്കള്‍ ???

LEAVE A REPLY

Please enter your comment!
Please enter your name here