മര്‍കസ് വനിതാ ശരീഅത്ത് കോളജ് ഉദ്ഘാടനം ചെയ്തു

Posted on: February 16, 2016 9:04 pm | Last updated: February 16, 2016 at 9:04 pm
SHARE
മര്‍കസ് വനിതാ ശരീഅത്ത് കോളജ് മര്‍കസ് പ്രസിഡന്റ് കാടാച്ചിറ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
മര്‍കസ് വനിതാ ശരീഅത്ത് കോളജ് മര്‍കസ് പ്രസിഡന്റ് കാടാച്ചിറ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മര്‍കസ് വനിതാ ശരീഅത്ത് കോളജ് മര്‍കസ് പ്രസിഡന്റ് കാടാച്ചിറ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് ചേര്‍ന്ന യോഗം സഅദിയ്യ ബഹറൈന്‍ കമ്മിറ്റി സെക്രട്ടറി പി എ അഹ്മദ് സഖാഫി ഉദ്ഘാടനം നിര്‍വഹിച്ചു. എം കെ അബ്ദുല്ല മുസ്‌ലിയാര്‍, നദീര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ അബ്ദുല്‍കരീം സഖാഫി വാണിയമ്പലം സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി പി കെ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here