Connect with us

Kasargod

അകാരണമായി പിരിച്ചുവിടുന്നതിനെതിരെ അണ്‍ എയ്ഡഡ് അധ്യാപികമാര്‍ പരാതികളുമായി വനിതാകമ്മീഷനില്‍

Published

|

Last Updated

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗ്‌

കാസര്‍കോട്: അകാരണമായി പിരിച്ചുവിടുന്നതടക്കമുള്ള ദ്രോഹനടപടികള്‍ക്കെതിരെ പരാതിയുമായി അണ്‍എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപികമാര്‍ വനിതാകമ്മീഷനെ സമീപിച്ചു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിലാണ് അധ്യാപികമാര്‍ മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയത്.
അധ്യാപികമാരെ അകാരണമായി പിരിച്ചു വിടുക, ശമ്പളം തടഞ്ഞു വെക്കുക, പ്രവൃത്തി പരിചയ സാക്ഷ്യപത്രം അനുവദിക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കൂടുതലായി ലഭിക്കുന്നതായി അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.
സ്‌കൂളുകളില്‍ കലാലയ ജ്യോതി എന്ന പരിപാടി വനിതാ കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. അതു വഴി കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു.
സിറ്റിംഗില്‍ പരിഗണിച്ച 65 കേസുകളില്‍ 23 കേസുകള്‍ തീര്‍പ്പാക്കി. 17 എണ്ണം പോലീസ് മുഖാന്തിരവും, അഞ്ചെണ്ണം ആര്‍ ഡി ഒ യോടും റിപ്പോര്‍ട്ട് തേടി. അഡ്വ. അനില്‍ റാണി, വുമണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാലി ജോസഫ് എന്നിവര്‍ പങ്കെടുത്തു

 

Latest