Connect with us

Gulf

മൊസൈക് ഇനി ഇല്ല; 4 കെ. ടി വിയുമായി ഉരീദു

Published

|

Last Updated

ദോഹ: സാങ്കേതികവിദ്യുയുടെ നൂതന വേഗത്തെ ജനങ്ങള്‍ക്കെത്തിച്ച് ഉരീദു രാജ്യത്തെ ടെലിവിഷന്‍ കാഴ്ചകള്‍ക്ക് പുതിയ അനുഭവം സൃഷ്ടിക്കുന്നു. ഉരീദു ടി വിയിലൂടെ രാജ്യത്ത് ടെലിവിഷന്‍ സംവിധാനത്തിന്റെ പുതിയ ഘട്ടം തുറക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ടെലിവിഷന്‍ ചാനലുകള്‍ വിതരണം ചെയ്യുന്ന മൊസൈക് സേവനത്തിനു പകരമായാണ് നൂതന സംവിധാനം അവതരിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ആവശ്യമായ ടെലിവിഷന്‍ ചാനലുകള്‍ തിരഞ്ഞെടുക്കാവുന്നതുമായ വ്യത്യസ്ത സൗകര്യങ്ങള്‍ ഉരീദു ടി വി നല്‍കുന്നു. കട്ടിംഗ് എഡ്ജ് ഫൈബര്‍, വൈ ഫൈ ടെക്‌നോളജി ഉപയോഗിക്കുന്ന ഉരീദു ടി വി സേവനം ചാനലുകളുടെ അതിശയിപ്പിക്കുന്ന ശേഖരവും ആവശ്യമുള്ളവ തിരഞ്ഞെടുക്കാവുന്ന അവസരവും നല്‍കുന്നു. ഫോര്‍ കെ. ടി വി ദൃശ്യ വ്യക്തതയാണ് ഇതിന്റെ മറ്റൊരു സവിശേഷത. പ്രേക്ഷകര്‍ക്ക് ഹൈ ഡെഫിനിഷന്‍ കാഴ്ചയനുഭവമാണ് ഇതു സമ്മാനിക്കുകയെന്ന് ഉരീദു പറയുന്നു. വലിയ സ്‌ക്രീനുകളിലും ദൃശ്യവ്യക്തത ലഭിക്കും. അറബ് മേഖലിയില്‍ ഫോര്‍ കെ സേവനം നല്‍കുന്ന അഞ്ചാമത്തെ സ്ഥാപനമാണ് ഉരീദു.
മള്‍ട്ടി സ്‌ക്രീന്‍ സര്‍വീസ് ആയിരിക്കും ഉരീദു ടി വി. ഉപഭോക്താക്കള്‍ക്ക് ഉരീദു ബ്രോഡ്ബാന്‍ഡ് വൈ ഫൈ ഉപയോഗിച്ച് കോമഡി, ഡ്രാമ, ഡോക്യുമെന്ററികള്‍ തുടങ്ങിയവ വീട്ടിലെ സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളുകളുമുള്‍പ്പെടെ എല്ലാ സ്‌ക്രീനുകളിലും കാണാം. ഉപഭോക്താക്കള്‍ക്ക് സേവനം സുഗമമാക്കുന്നതിനായി കളക്ട് ആന്‍ഡ് ഗോ എന്ന സ്‌കീം ഉരീദു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള മൊസൈക്, ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കു വേണ്ടിയാണിത്. ഉപഭോക്താക്കള്‍ ഉരീദു ഷോപ്പ് സന്ദര്‍ശിച്ച് പുതിയ ഉരീദു ടി വി ബോക്‌സ് സ്വീകരിച്ച് വീട്ടിലെത്തി ഘടിപ്പിക്കണം. രാജ്യത്തെ 260,000 വീടുകളില്‍ ഇതിനകം ഉരീദു ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ഈ വീടുകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി തന്നെ ടി വി ബോക്‌സ് ഘടിപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പേള്‍ ഖത്വറില്‍ നടന്ന ചടങ്ങിലാണ് ഉരീദു ടി വി അവതരിപ്പിച്ചത്.