Connect with us

Gulf

ആഡ്‌വില്‍ മരുന്നുകള്‍ മന്ത്രാലയം പിന്‍വലിച്ചു

Published

|

Last Updated

ദോഹ: കുട്ടികള്‍ക്ക് നല്‍കുന്ന അഡ്‌വില്‍ സസ്‌പെന്‍ഷന്റെ (100 മില്ലിഗ്രാം, അഞ്ച് മില്ലിലിറ്റര്‍, നൂറ് മില്ലി ലിറ്റര്‍) വില്‍പ്പന ആരോഗ്യ മന്ത്രാലയം തടഞ്ഞു. നിലവാരം പുലര്‍ത്താത്തിനാല്‍ മുന്‍കരുതല്‍ എന്ന നിലക്കാണ് നടപടി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും ഈ മരുന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും സ്വകാര്യ ഫാര്‍മസികള്‍ വില്‍പ്പന നിര്‍ത്തിവെക്കണമെന്നും ഫാര്‍മസി, ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ദേശം നല്‍കി.
ഇറക്കുമതി ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ അളവിലുമുള്ള മരുന്നുകള്‍ നിര്‍മാതാക്കള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. സ്റ്റോക്കുകള്‍ പിന്‍വലിക്കാനും ഇറക്കുമതി നിര്‍ത്തിവെക്കാനും എല്ലാ ഏജന്റുമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്നിന്റെ ഡോസില്‍ കൃത്യമായ അളവിലല്ലാതെ മറ്റു ഘടകങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നും അതിനാലാണ് തിരിച്ചുവിളിക്കുന്നതെന്നും ആദ്വില്‍ മരുന്ന് നിര്‍മാതാക്കളായ ഫിസര്‍ അറിയിച്ചു.