Connect with us

Ongoing News

നികുതി വെട്ടിപ്പ് കേസ്: നെയ്മറിന്റെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍കോടതി ഉത്തരവിട്ടു

Published

|

Last Updated

സാവോപോളോ:നികുതിവെട്ടിപ്പ് കേസില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറുടെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ ബ്രസീല്‍ കോടതി ഉത്തരവിട്ടു. നെയ്മറുടെ ഏകദേശം 50 ദശലക്ഷം ഡോളര്‍വരുന്ന സ്വത്തുക്കളാണു മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉല്ലാസനൗകയും ജെറ്റ് വിമാനവും ഇതില്‍ ഉള്‍പ്പെടും.

2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ നെയ്മര്‍ നികുതിവെട്ടിപ്പു നടത്തിയെന്നാണു കേസ്. എന്നാല്‍ താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണു സൂപ്പര്‍താരത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു കമ്പനികളുടെ ആസ്തിയും കോടതി മരവിപ്പിച്ചിട്ടുണ്ട്. നെയ്മര്‍ കോടതി വിധിക്കെതിരായി അപ്പീല്‍ പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.