ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പെണ്‍കുട്ടിയെ ശല്യം ചെയ്ത വിഷയത്തിലെന്ന് എം.വി ജയരാജന്‍

Posted on: February 16, 2016 12:43 pm | Last updated: February 16, 2016 at 2:46 pm
SHARE

jayarajanകണ്ണൂര്‍: പാപ്പിനിശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് പ്രാദേശിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍.  പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതുമായി ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം
പറഞ്ഞു. സംഭവത്തില്‍ പത്ത് സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ രണ്ട് സി.പി.എംനേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും കല്ല്യാശ്ശേരി, കണ്ണപ്പുരം പഞ്ചായത്ത് പരിധിയിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പാപ്പിനശ്ശേരി അരോളി ആസാദ് കോളനിയില്‍ സുജിത്ത് (26) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.