Connect with us

Kozhikode

ചുരം ബദല്‍ റോഡ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു

Published

|

Last Updated

മുക്കം: മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന താമരശ്ശേരി ചുരം ബദല്‍ റോഡെന്ന മലയോര നിവാസികളുടെ പ്രതീക്ഷക്ക് വീണ്ടും ചിറക് മുളക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ബദല്‍ റോഡിന് അഞ്ച് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ബദല്‍ റോഡെന്ന ആശയത്തിന് ഏതാനും പാതകളെക്കുറിച്ച് പല ഘട്ടങ്ങളില്‍ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി റോഡ്, പൂഴിത്തോട്- പടിഞ്ഞാറത്തറ, ചിപ്പിലിത്തോട്-മരുതിലാവ് തളിപ്പുഴ, മേപ്പാടി-നിലമ്പൂര്‍ എന്നിവയാണ് പ്രധാന പാതകള്‍. ഇതില്‍ ഏതെങ്കിലും ഒരു പാത യാഥാര്‍ഥ്യമായാല്‍ അത് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് ഏറെ അനുഗൃഹമാകും.

മഴക്കാലത്ത് ചുരത്തിലുണ്ടാകുന്ന മണ്ണിടിച്ചില്‍ മൂലം മണിക്കൂറുകള്‍ ഗതാഗത തടസ്സം പതിവാണ്. ഇതിനു പുറമെ റോഡില്‍ മരം വീഴലും നിത്യസംഭവമാണ്. 1983ല്‍ ചുരത്തില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായിരുന്നു. 2009ലും ഉരുള്‍പൊട്ടലുണ്ടായങ്കിലും ആള്‍നാശമുണ്ടായില്ല. ഇതിനു പുറമെ വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെടാനും ബദല്‍ പാത ഉപകാരപ്രദമാകും. എന്നാല്‍ കാലങ്ങളായുളള പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാകാത്തത് ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത. 2014 വയനാട് സന്ദര്‍ശനവേളയിലും മുഖ്യമന്ത്രി ബദല്‍ റോഡെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

---- facebook comment plugin here -----

Latest