മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: February 16, 2016 10:28 am | Last updated: February 16, 2016 at 10:28 am

legislative assemblyതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചോദ്യോത്തരവേളയോടു സഹകരിക്കുന്നില്ല. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രി കെ. ബാബു മറുപടി പറയുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കാന്‍ ആരംഭിച്ചത്. ഇതേതുടര്‍ന്നു മന്ത്രി കെ. ബാബു മറുപടി സഭയുടെ മേശപ്പുറത്തു വച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ.സി. ജോസഫും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോഴും പ്രതിപക്ഷം ശബ്ദം ഉയര്‍ത്തി. സോളാര്‍ കമ്മിഷനെ മന്ത്രിമാരും അഭിഭാഷകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. നിയമസഭയില്‍ ഇല്ലാത്ത അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് മന്ത്രിമാര്‍ മറുപടി നല്‍കുന്നതെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു.