സംസ്ഥാനത്ത് ഇന്ന് വ്യാപാരി ഹര്‍ത്താല്‍

Posted on: February 16, 2016 9:24 am | Last updated: February 16, 2016 at 11:48 am
SHARE

harthalതൃശൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ചിട്ട് തൃശൂരില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തും. തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ ഉച്ചതിരിഞ്ഞ് 3.30ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ സമരപ്രഖ്യാപനം നടത്തും. കണ്‍വെന്‍ഷനില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ലക്ഷത്തിലേറെ വ്യാപാരികള്‍ പങ്കെടുക്കും. പോലീസിനെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ അവസാനിപ്പിക്കുക, വ്യാപാര ക്ഷേമ നിധി പെന്‍ഷന്‍ വിതരണം ചെയ്യുക, അന്യായമായ വാടക വര്‍ധന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പ്രഖ്യാപനം.
സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് സമരപരിപാടികളിലേക്ക് കടക്കുന്നതെന്ന് ഏകോപന സമിതി ആരോപിച്ചു. പോലീസ് അനാവശ്യമായി റെയ്ഡ് നടത്തി വ്യാപാരികളെ നികുതി വെട്ടിപ്പുകാരായി ചീത്രീകരിക്കുകയാണ്. വ്യാപാര ക്ഷേമ പെന്‍ഷന്‍ പദ്ധതി മുടങ്ങി കിടക്കുകയാണെന്നും വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് രണ്ട് വര്‍ഷമായെന്നും സംഘടന വ്യക്തമാക്കി. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. സി പി എം സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് കടയടച്ച് സമരം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here