Connect with us

International

ജോണ്‍ പോള്‍ രണ്ടാമന് പോളിഷ് വംശജയുമായി അഗാധ ബന്ധമുണ്ടായിരുന്നുവെന്ന്‌

Published

|

Last Updated

ലണ്ടന്‍: പോപ് ജോണ്‍ പോള്‍ രണ്ടാമന് വിവാഹിതയായ ഒരു പോളിഷ് വംശജയുമായി അഗാധ ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ തത്വചിന്തകയും കൂടിയായ വനിതയും ജോണ്‍ പോള്‍ രണ്ടാമനും തമ്മിലുള്ള ബന്ധത്തിന് തെളിവുകളായി ഇവര്‍ തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ബി ബി സിയുടെ ഒരു ഡോക്യുമെന്ററിയില്‍ പുറത്ത് വിട്ടു. വര്‍ഷങ്ങളായി പോളണ്ടിലെ ലൈബ്രറിയില്‍ ഈ കത്തുകള്‍ പൊതുജനം കാണാതെ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ബി ബി സിയുടെ ഒരു ഡോക്യൂമെന്ററിയിലാണ് കത്തുകളെ കുറിച്ചും ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും വിശദമാക്കുന്നത്. 2005ല്‍ 85ാം വയസ്സില്‍ പോപ്പ് ജോണ്‍ രണ്ടാമന്‍ അന്തരിച്ചിരുന്നു. കത്തുകളുടെ സ്വഭാവം നോക്കുമ്പോള്‍ പോപ്പും അമേരിക്കന്‍ ഫിലോസഫറായ അന്ന തേരസ തൈമീനീക്കയും തമ്മില്‍ ശക്തമായ ബന്ധമുണ്ടായിരുന്നതായി വിലയിരുത്താമെന്ന് ബി ബി സി ഡോക്യുമെന്ററിയില്‍ പറയുന്നു. 1973 മുതലാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഇതിന് ശേഷം ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമാകുകയായിരുന്നു. രണ്ട് പേരും അവധി ആഘോഷങ്ങള്‍ പോലുള്ള പരിപാടികളില്‍ ഒരുമിച്ച് പങ്കെടുത്തതും കത്തില്‍ നിന്ന് വ്യക്തമാണ്.

Latest