Connect with us

Kerala

റോഡ് അപകടം : സംസ്ഥാനത്തുടനീളം ക്യാമറാകണ്ണുകളുടെ നിരീക്ഷണം വരും- ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: റോഡ് അപകടങ്ങള്‍ കുറക്കാന്‍ കേരളത്തെ ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓച്ചിറ മുതല്‍ കൊല്ലംവരെയും അരൂര്‍ മുതല്‍ ഓച്ചിറ വരെയും ഇപ്പോള്‍ ക്യാമറാ നിരീക്ഷണത്തിന് കീഴിലാക്കാന്‍ പദ്ധതികള്‍ നടന്നുവരുന്നു. ഇത് സ്വകാര്യ സംരംഭകരുമായും മറ്റ് സന്നദ്ധസ്ഥാപനങ്ങളും സഹകരണത്തോടെയാവും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെയും സര്‍ക്കാറിതര വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശുഭയാത്ര” ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ ഒ സി) നിര്‍മിച്ച 10 ഷോര്‍ട്ട് ഫിലിമുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
കേരളീയര്‍ ട്രാഫിക് നിയമങ്ങള്‍ ഒട്ടും പാലിക്കാത്തവരായി മാറിയിരിക്കുന്നു. ശരിയായ ബോധവത്കരണം ഇല്ലാത്തതിന്റെ ഫലമാണിത്. വിദ്യാര്‍ഥികള്‍, സ്റ്റുഡന്റ്്‌സ് പോലീസ്, യുവജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പോലീസ് വകുപ്പ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അപകടമേഖലയായി മാറിയിരിക്കുന്ന സ്ഥലങ്ങളിലെല്ലാം ക്യാമറകളും പൊലീസ് ആംബുലന്‍സുകളും ലഭ്യമാക്കും.
ടി പി സെന്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. റോഡ് സുരക്ഷാ കാര്യങ്ങള്‍ക്ക് ചെലവാക്കേണ്ട സാമ്പത്തിക സഹായം റോഡ് സേഫ്റ്റി അതോറിറ്റി ഈ സാമ്പത്തിക വര്‍ഷം ഇതുവരെയും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഈ വര്‍ഷം അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ ഡി ജി പി അരുണ്‍കുമാര്‍ സിന്‍ഹ, ട്രാഫിക് ഐ ജി മനോജ് എബ്രഹാം, ഐ ഒ സി ഡി ജി എം വി ഗോപാലകൃഷ്ണന്‍സംബന്ധിച്ചു.

Latest