വാട്ട്‌ഫോഡ് സെമിയില്‍

Posted on: February 15, 2016 11:54 pm | Last updated: February 15, 2016 at 11:54 pm
വാട്ട്‌ഫോഡിന്റെയും വോളിന്റെയും താരങ്ങള്‍ പന്തിനായുള്ള പോരില്‍
വാട്ട്‌ഫോഡിന്റെയും വോളിന്റെയും താരങ്ങള്‍ പന്തിനായുള്ള പോരില്‍

കോഴിക്കോട്: തൊണ്ണൂറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളില്‍ സമനില പിടിച്ച് ഇംഗ്ലണ്ട് ടീം വാട്ട്‌ഫോഡ് നാഗ്ജി കപ്പില്‍ സെമിയില്‍. ഉക്രൈന്‍ ടീമായ വോളിന്‍ ലൂട്‌സ്‌കിനെതിരെയാണ് വാട്ട്‌ഫോഡ് സമനില പൊരുതിയെടുത്തത്. കളിച്ച മൂന്നു മത്സരങ്ങളിലും സമനില വഴങ്ങിയ യുക്രെയിന്‍ ഇതോടെ സെമി കാണാതെ പുറത്തായി. ഉക്രൈന്‍ ടീമിന് വേണ്ടി പത്താം മിനിറ്റില്‍ ക്യാപ്റ്റന്‍ ക്രാവ്‌ചെങ്കോയും ഇംഗ്ലണ്ടിനായി പെനാല്‍റ്റിയിലൂടെ തൊണ്ണൂറാം മിനിറ്റില്‍ അലക്‌സ് ജാക്കൂബിയാക്കുമാണ് സ്‌കോര്‍ ചെയ്തത്.
മത്സരം ആരംഭിച്ച് തുടക്കം മുതല്‍ക്കു തന്നെ പ്രതിരോധത്തില്‍ ശ്രദ്ധ പതിപ്പിച്ചതാണ് ഇരു ടീമുകളും തുടങ്ങിയത്.എന്നാലും ആദ്യ പകുതിയിലെ പന്തടക്കത്തില്‍ യുക്രെയിന് തന്നെയായിരുന്നു മുന്‍തൂക്കം. ഇംഗ്ലണ്ട് പ്രതിരോധത്തെ വിറപ്പിച്ച് അര ഡസനിലധികം തവണയാണ് യുക്രെയിന്‍ താരങ്ങള്‍ ആദ്യ പകുതിയില്‍ ഗോളെന്നുറപ്പിച്ച അക്രമണങ്ങളുമായി ഇരച്ചുകയറിയത്്.ഒത്തിണക്കത്തോടെ നടത്തിയ മികച്ച മുന്നേറ്റങ്ങള്‍ക്ക്്‌മൈതാനം സാക്ഷിയായി.പത്താം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് യുക്രെയിനിന്റെ ഗോള്‍ പിറന്നത്. ജോറാസിമ്യുക്ക് ഒലേഘ് എടുത്ത കിക്ക് ബോക്‌സിലേക്ക്,ഇംഗ്ലണ്ട് പ്രതിരോധ നിരക്കാരന്‍ ബ്രണ്ടന്‍ മാസണ്‍ ഞൊടിയിടെ പന്ത് തട്ടിയകറ്റി, പന്ത് റീബൗണ്ട് ചെയ്ത് വീണ്ടും യുക്രെയിനിന്റെ നികിട്യൂക്ക് റോമന്റെ നേര്‍ക്ക്.
ഹെഡ് ചെയ്ത പന്ത് വാണ്ടും തെറിച്ച് ബോക്‌സിന് തൊട്ടടുത്തായി നിലയുറപ്പിച്ചിരുന്ന യുക്രെയിന്‍ നായകന്‍ ക്രാവ്‌ചെങ്കോുടെ കാലുകളിലേക്ക്.ഒട്ടും അമാന്തിക്കാതെ ക്രാവ്‌ചെങ്കോയുടെ തകര്‍പ്പന്‍ ഷോട്ട് ഇംഗ്ലിഷ് വലയിലേക്ക്.ഗോളി ലീക്കാ ലിംപ്‌സണ്‍ മുഴു നാളെ ഡൈവ് ചെയ്‌തെങ്കിലും പന്ത് പോസ്റ്റിന്റെ ഇടതുമൂലയില്‍ തുളഞ്ഞുകയറി.സ്‌കോര്‍ 1-0.ഗോള്‍ സ്‌കോര്‍ ചെയ്തതോടെ വീണ്ടും കൂടുതല്‍ അക്രമങ്ങളുമായി മുന്നേറിയ യുക്രെയിന്‍ നിര പതിനാലാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിനെ വിറപ്പിച്ചു.ഒലേഗിന്റ കോര്‍ണ്ണറില്‍ ലഭിച്ച പന്തില്‍ റോമാന്‍ കാലുവെച്ചെങ്കിലും ബാറില്‍ തട്ടി വീണ്ടും ബോക്‌സിനുള്ളില്‍,ചാടി വീണ ലോഗിനോവ് സെര്‍ജി പന്തിനെ കണക്ട് ചെയ്‌തെങ്കിലും ബാറിന് മുകളിലൂടെ പുറത്തേക്ക് പറന്നു.ഗാലറിയെ ഇളക്കി മറിച്ച് പതിനെട്ടാം മിനിറ്റില്‍ യുക്രെയിന് ലഭിച്ച ഗോളെന്നുറപ്പിച്ച കോര്‍ണ്ണറുകളിലൂടെ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ല.എന്നാല്‍ 25ാം മിനിറ്റില്‍ യുക്രെയിന്‍ നടത്തിയ മുന്നേറ്റം കാണികളെ ആവേശം കൊള്ളിച്ചു. മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ച ഷാപോവല്‍ വല്‍ഡിസ്ലാവ് ഇടതു വിങ്ങില്‍ നിന്ന് പന്ത് ക്യാപ്റ്റന്‍ ക്രാവ്‌ചെങ്കോ സെര്‍ജിക്ക് നല്‍കി. ബോക്‌സിനുള്ളില്‍ നിന്ന് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് ക്രാവ്‌ചെങ്കോ നല്‍കിയ പാസ് പക്ഷേ വല്‍ഡിമറിന് ഗോളാക്കാന്‍ സാധിച്ചില്ല. 41ാം മിനിറ്റിലും യുക്രയിന്‍് മിന്നുന്ന നീക്കം നടത്തി. ഇടതു വിങ്ങില്‍ നിന്ന് പന്തുമായി കുതിച്ച ഒലെഗ് പ്രതിരോധക്കാര്‍ക്ക് പിടി നല്‍കാതെ നല്‍കിയ പാസ് ക്രാവ്‌ചെങ്കോയുടെ കാലുകളിലേക്ക്.
ക്രാവ്‌ചെങ്കോ നല്‍കിയ ഉയര്‍ന്ന ക്രോസ് റോമന് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് വാട്ട്‌ഫോഡ് ആദ്യ പകുതിയിലെ ഏക മുന്നേറ്റം നടത്തിയത്.
രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ മടങ്ങിവരവായിരുന്നു മൈതാനത്ത് കാണാന്‍ സാധിച്ചത്. ഗോളിലേക്കുള്ള നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലണ്ട് നടത്തിയത്. 51ാം മിനിറ്റില്‍ സീന്‍ മുറേയും അലക്‌സ് ജാക്കുബിയാക്കും ബെര്‍ണാഡ് മെന്‍ഷയും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചതാണ്. പക്ഷേ മെന്‍ഷയുടെ മികച്ച ഷോട്ട് ലൂട്‌സ്‌ക് ഗോളി കൈചക് ആദം തട്ടിയകറ്റി.
വീണ്ടും അറുപത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച ത്രോയിലൂടെ കിട്ടിയ പാസ്സില്‍ മഹ്ലോന്‍ഡോ മാര്‍ട്ടിന്‍ ക്രോസ്സ് ചെയ്‌തെങ്കിലും പന്ത് ബോക്‌സിന്റെ തൊട്ടടുത്തുകൂടി പുറത്ത്.
എന്നാല്‍ അവസാന നിമിഷം ഗോള്‍ നേടാനായി നിരവധി അവസരങ്ങളാണ് ലൂട്‌സ്‌കിനു ലഭിച്ചത്. പക്ഷേ മുന്നേറ്റങ്ങളെല്ലാം ഇംഗ്ലണ്ട് പ്രതിരോധത്തില്‍ തട്ടിനിന്നു.മത്സരം അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ ഉക്രെയിനിന്റെ സെമി പ്രതീക്ഷകളെ തല്ലിക്കെടുത്തിയ ഗോള്‍ പിറന്നത.്
തൊണ്ണൂറാം മിനിറ്റില്‍ യുക്രെയിന്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ ആല്‍ഫി യങ്ങനെ യുക്രെയിന്‍് താരം വഌഡിമര്‍ ബോക്‌സില്‍ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ടിനനുകൂലമായ പെനാല്‍റ്റി ലഭിച്ചത്.
കിക്കെടുത്ത അലക്‌സ് ജാക്കൂബിയാക്കിന് പിഴച്ചില്ല.ഗോള്‍ 1-1. ഗോള്‍ മടക്കാന്‍ ഇംഗ്ലംണ്ട് കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കെ ഗയുക്രെയിന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ മെമഷേവ് റെഡ്വാന്റെ ഷോട്ട് പുറത്തേക്ക്.ഗോളിലേക്ക് മികച്ച അവസരങ്ങള്‍ ലഭിച്ച റെഡ്വാന് പന്തിനെ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തുറന്ന മികച്ച ഗോളവസരങ്ങളാണ് നഷ്ടപ്പെട്ട്ത്.