ഏഷ്യാകപ്പ് ട്വന്റി 20 ഡിജിറ്റല്‍ മീഡിയ അവകാശം യുപ് ടിവിക്ക്‌

Posted on: February 15, 2016 10:39 pm | Last updated: February 15, 2016 at 10:39 pm
SHARE

Asia cup logoഅറ്റ്‌ലാന്റ്: ധാക്കയില്‍ നടക്കുന്ന ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിന്റെ ഡിജിറ്റല്‍ മീഡിയ അവകാശം യുപ് ടിവി കരസ്ഥമാക്കി. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറു വരെയാണ് ടൂര്‍ണമെന്റ്. ഇന്ത്യയും ബംഗ്ലാദേശും ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടും. ഫെബ്രുവരി 27ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും.

ലോകത്തെ ഏറ്റവും വലിയ ഓവര്‍ ദി ടോപ്പ് സേവനദാതാക്കളായ യുപ് ടിവി 2006ല്‍ അറ്റ്‌ലാന്റയിലാണു പ്രവര്‍ത്തനമാരംഭിച്ചത്. യുപ് ടിവി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ്.

12 ഭാഷകളിലായി ഇരുന്നൂറിലധികം ചാനലുകളുമായാണ് യുപ് ടിവി ഇന്ത്യയിലെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here