കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് സ്‌കൂള്‍ മാനേജര്‍ മരിച്ചു

Posted on: February 15, 2016 7:10 pm | Last updated: February 15, 2016 at 7:10 pm
SHARE

478eb5e5-3f94-461a-b92d-bcb86fef9476പേരാമ്പ്ര: സ്‌കൂളില്‍ പൂന്തോട്ടവും, കുട്ടികള്‍ക്ക് കളിക്കാനുള്ള കുളവും നിര്‍മ്മിക്കുന്നതിനായി ഒരുക്കിവെച്ച കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് മാനേജര്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്കടുത്ത മുയിപ്പോത്ത് എംയുപി സ്‌കൂള്‍ മാനേജരും, തലശേരി മുബാറക് സ്‌കൂള്‍ അധ്യാപകനുമായിരുന്ന നടമ്മല്‍ അബ്ദുര്‍ റഹ്മാന്‍(57) ആണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. അബ്ദുര്‍റഹ്മാനോടൊപ്പം രണ്ട് ജോലിക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുയിപ്പോത്ത് പെരുവന മായന്‍ കുട്ടി മാസ്റ്റരുടേയും, ഫാത്വിമയുടേയും മകനാണ്. ഭാര്യ: റസിയ (പുറക്കാട് കെട്ടുമ്മല്‍) മക്കള്‍: ആസിഫ് മെഹ്ത്താഷ് (കുവൈത്ത്) ഷംനാസ് ഇര്‍ഷാദ് (ദുബൈ) ഫില്‍ഷാന ബാസില (ആയഞ്ചേരി)

LEAVE A REPLY

Please enter your comment!
Please enter your name here