സിറിയയില്‍ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; പത്തിലേറെ മരണം

Posted on: February 15, 2016 4:05 pm | Last updated: February 15, 2016 at 4:05 pm
SHARE

SYRIA HOSPITALഡമാസ്‌കസ്: വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ ഒരു ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സിന്റെ ആശുപത്രിയാണ് ആക്രമണത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ 14 കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യന്‍ യുദ്ധവിമാനമാണ് ബോംബ് വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ അടക്കമുള്ള ലോക രാജ്യങ്ങള്‍ സിറിയയില്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും ആക്രമണം നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിറിയയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,50,000 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here