നന്ദിയോടെ ഗോപാലകൃഷ്ണന്‍ മടങ്ങുന്നു

Posted on: February 15, 2016 3:39 pm | Last updated: February 15, 2016 at 3:39 pm
SHARE

GO2ദുബൈ: രക്താര്‍ബുദം ബാധിച്ച് അവശനിലയിലായി രണ്ട് മാസം 14 ദിവസത്തെ ദുബൈ ആശുപത്രി വാസത്തിനുശേഷം പട്ടാമ്പി സ്വദേശി ഗോപാലകൃഷ്ണന്‍ ഇന്ന് നാട്ടിലേക്ക്. ഗോപാലകൃഷ്ണനെ കാത്ത് പട്ടാമ്പി കൊപ്പത്തുള്ള കളത്തില്‍ വീട്ടില്‍ മൂന്നും നാലും വയസ്സുള്ള കുഞ്ഞുമക്കള്‍ കാത്തിരിപ്പുണ്ട്. കൂടെ ഭാര്യയും പ്രായമായ അച്ഛനും. ജോലി കിട്ടി ദുബൈയിലെത്തി ഒരു വര്‍ഷം തികയും മുമ്പാണ് ഗോപാലകൃഷ്ണന്റെ മടക്കം. ദുശീലങ്ങളൊന്നും ഇല്ലാതിരുന്നിട്ടും, രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ഗോപാലകൃഷ്ണന്‍, ഇപ്പോഴും പൂര്‍ണ ആരോഗ്യവാനായിട്ടില്ല. തിരുവനന്തപുരം ആര്‍സിസിയിലായിരിക്കും തുടര്‍ന്നുള്ള ചികിത്സ.
അനങ്ങാന്‍ വയ്യാതെ കിടന്നിരുന്നയാള്‍, ഡോക്ടര്‍മാര്‍ വിധിയെഴുതി തയ്യാറാക്കപ്പെട്ടിരുന്നയാള്‍, ഇപ്പോള്‍ സ്വന്തമായി എഴുന്നേറ്റ്, വോക്കറുപയോഗിച്ച് നടക്കും, സംസാരിക്കും. സഹായിച്ചവരോട്, പ്രത്യേകിച്ച് ദുബൈ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരോടും ഗോപാലകൃഷ്ണനും ബന്ധുക്കളും നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here