ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂര്‍

Posted on: February 15, 2016 3:38 pm | Last updated: February 15, 2016 at 3:38 pm
SHARE
mysuru city
മെെസൂര്‍ നഗരം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ ശുചിത്വ ക്യാമ്പയിനായ സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സ്വച്ച് സര്‍വേക്ഷന്‍ സര്‍വേയിലാണ് മൈസൂര്‍ ഒന്നാമതെത്തിയത്. രാജ്യത്തെ 73 നഗരങ്ങളുടെ പട്ടികയിലാണ് മൈസൂരിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചാണ്ഢിഗഢ്, തിരുച്ചിറപ്പള്ളി, ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍, വിശാഖപട്ടണം, സൂറത്ത്, രാജ്‌കോട്ട്, ഗാങ്‌ടോക്ക്, പിംപ്രി-ചിന്‍വാദ്, ഗ്രേറ്റര്‍ മുംബൈ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടംപിടിച്ച മറ്റു നഗരങ്ങള്‍.

സ്വച്ച്ഭാരത് അഭിയാന്‍ പദ്ധതി തുടങ്ങിയതിന് ശേഷമാണ് സര്‍വേ നടത്തിയത്. വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രണ്ട് കോടി ജനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അടുത്ത ഘട്ടത്തില്‍ 4000 നഗരങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ സൈനുല്‍ ഭായ് പറഞ്ഞു.

2014 ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് സ്വച്ച് ഭാരത് അഭിയാന് തുടക്കമായത്.

LEAVE A REPLY

Please enter your comment!
Please enter your name here