Connect with us

Kerala

സോളാര്‍ കമ്മീഷന് മുന്നില്‍ ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് അന്വേഷിക്കുന്ന ജസറ്റിസ് ശിവരാജന്‍ കമ്മിഷനെ വിമര്‍ശിച്ച മന്ത്രി ഷിബു ബേബി ജോണ്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ വിമര്‍ശിച്ചത് കമ്മിഷനെ അല്ലെന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത പ്രതികളെയാണെന്നും പരാമര്‍ശങ്ങള്‍ കമ്മീഷനെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കുമെന്നും ഷിബു ബേബി ജോണ്‍ മന്ത്രി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
കൊല്ലത്ത് നടന്ന പൊതുയോഗത്തിലായിരുന്നു ഷിബു ബേബി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയത്. കണ്ട വായിനോക്കികളുടെ മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് 14 മണിക്കൂര്‍ പോയി ഇരിക്കേണ്ടെന്ന് പറഞ്ഞിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. അഭിഭാഷകനായ എസ്. രാജേന്ദ്രനാണ് മന്ത്രിക്കെതിരെ കോടതയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഷിബു ബേബി ജോണിന്റെ അഭിഭാഷകന്‍ ശിവന്‍ മഠത്തിലിനെ കമ്മിഷന്‍ വിളിച്ചു വരുത്തുകയും വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

Latest