ശുഭ്രസാഗരം സാക്ഷി; സഅദിയ്യ സമ്മേളനത്തിന് പ്രൗഢ സമാപ്തി

Posted on: February 15, 2016 10:37 am | Last updated: February 18, 2016 at 11:10 am
SHARE

kanthapuram at sadiyaദേളി (കാസര്‍കോട്): താജുല്‍ ഉലമയും നൂറുല്‍ ഉലമയും പകര്‍ന്ന് നല്‍കിയ വിജ്ഞാന സേവന മുന്നേറ്റള്‍ക്ക് തുടര്‍ച്ചയാകുമെന്ന പ്രഖ്യപനത്തോടെ പതിനായിരങ്ങളുടെ മഹാ സംഗമം തീര്‍ത്ത് ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പ്പത്തിയാറാം വാര്‍ഷികത്തിന് പ്രൗഢ ഗംഭീരമാര്‍ന്ന സമാപ്തി.
സയ്യിദുമാരുടേയും വിദേശ പ്രതിനിധികളുടേയും പണ്ഡിത ശ്രേഷ്ഠരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വേദിയില്‍ 247 യുവ പണ്ഡിതര്‍ സഅദി ഉലമാ ബിരുദം സ്വീകരിച്ചു സേവന രംഗത്തിറങ്ങി.
മൂന്ന്് ദിനങ്ങളില്‍ വിജ്ഞാനം വിതറി നടന്ന വിവിധ സെഷനുകള്‍ക്ക് ശേഷം ഇന്നലെ രാവിലെ മുതല്‍ തന്നെ സമാപന പരിപാടിയിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഉച്ചയോടെ സഅദാബാദ് നിറഞ്ഞു കവിഞ്ഞു. പൊതു സമ്മേളനം തുടങ്ങിയതോടെ മേല്‍പറമ്പ മുതല്‍ ദേളി ജംഗ്ഷന്‍ വരെ ജനംനിറഞ്ഞൊഴുകി. സഅദിയ്യയുടെ അഭിമാനമായി പണി പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് താജുല്‍ ഉലമാ സൗധത്തിന്റെ ഉദ്ഘാടനവും നടന്നു. സമാപന സനദ്ദാന മഹാസമ്മേളനത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷ പ്രസംഗം നടത്തി. യു എ ഇയിലെ പ്രമുഖ പ്രബോധകന്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സനദ് ദാനം നിര്‍വഹിച്ചു. സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ, ജോര്‍ദാന്‍ അംബാസിഡര്‍ ഹസ്സന്‍ മുഹമ്മദ് അല്‍ ജവാര്‍നഹി, അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദി മുഖ്യാതിഥികളായിരുന്നു.
മജ്‌ലിസുല്‍ ഉലമായി സഅദിഈന്‍ ഏര്‍പ്പെടുത്തിയ പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ്് സമസ്ത വൈസ് പ്രസിഡന്റും സഅദിയ്യ ശരീഅത്ത് കോളജ്് പ്രിന്‍സിപ്പാളുമായ എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി കടലുണ്ടി എന്നിവര്‍ സമ്മാനിച്ചു. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, എ പി അബ്്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സി എം ഇബ്‌റാഹിം, കര്‍ണാടക മന്ത്രി യു ടി ഖാദര്‍ പ്രസംഗിച്ചു. വൈ അബ്്ദുല്ല കുഞ്ഞി ഏനപ്പോയ, എസ് എ ഖാദര്‍ ഹാജി ബംഗ്ലൂര്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെ പി ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന സഅദി സംഗമം എ കെ അബ്ദുര്‍റഹ്മാന്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹ്‌യദ്ദീന്‍ സഅദി കൊട്ടൂക്കര, അശ്‌റഫ് സഅദി മല്ലുര്‍, കെ കെ എം സഅദി, മര്‍സുഖ് സഅദി, ഇസ്മാഈല്‍ സഅദി കിന്യ പ്രസംഗിച്ചു. പുര്‍വ വിദ്യാര്‍ഥി സംഗമം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. പി എ അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. അബ്്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ വിഷായവതരണം നടത്തി. സയ്യിദ് ഫസല്‍ തങ്ങള്‍ കണ്ണുര്‍, ശറഫുദ്ദീന്‍ സഅദി, മുഹമ്മദ് നെക്രജെ, എം ടി പി അബ്്ദുല്ല മൗലവി ഹസ്സന്‍ കുഞ്ഞി മള്ഹര്‍, ഹാഫിള് അഹ്മദ് സഅദി, ശിവ പ്രസാദ്, കെ എസ്് മുസ്തഫ പ്രസംഗിച്ചു. അബ്ദുര്‍റഹ്മാന്‍ കല്ലായി സ്വാഗതവും ഖലീല്‍ മക്കോട് നന്ദിയും പറഞ്ഞു.
താജുല്‍ ഉലമാ സൗധം അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിന്‍ അബില്‍ അബ്ബാസ് അല്‍ നഈഫ് അല്‍ മശ്ഹൂദ് ഉദ്്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്ല് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here