സീതാറാം യെച്ചൂരിക്ക് വധ ഭീഷണി

Posted on: February 15, 2016 10:03 am | Last updated: February 15, 2016 at 3:21 pm
SHARE

sitharam yechuriന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധ ഭീഷണി. ആം ആദ്മി സേനയുടെ പേരിലാണ് ഭീഷണി വന്നിരിക്കുന്നത്. സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനില്‍ ഫോണില്‍ വിളിച്ചാണ് ഇവര്‍ ഭീഷണി മുഴക്കിയത്. ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് യെച്ചൂരി സ്വീകരിച്ച നിലപാടില്‍ എതിര്‍പ്പുള്ളവരാണ് ഭീഷണിക്കു പിന്നിലെന്നു കരുതുന്നത്.

ജെഎന്‍യു പ്രതിഷേധത്തിനു പിന്തുണ നല്‍കിയെന്ന പേരില്‍ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവനു നേരെ ഞായറാഴ്ച ആക്രമണമുണ്ടായിരുന്നു. ഓഫീസിനു നേരെ കല്ലെറിഞ്ഞ ഇവര്‍ ബോര്‍ഡില്‍ കരിഓയില്‍ കൊണ്ട് ഇന്ത്യയിലെ പാക്കിസ്ഥാനി ഓഫീസ് എന്നെഴുതി വച്ചു. ആം ആദ്മി സേന എന്നെഴുതിയ തൊപ്പി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. നേതാക്കളും ജീവനക്കാരും ഇടപെട്ടതോടെ നാലംഗ സംഘത്തിലെ ഒരാളെ പിടികൂടി പോലീസിനു കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here