Connect with us

Kerala

റിസര്‍വേഷന്‍ നിരക്കില്‍ ഇന്നു മുതല്‍ സര്‍വീസ് ചാര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: റെയില്‍വേ നേരിട്ട് നടത്താത്ത റിസര്‍വേഷന്‍ കൗണ്ടര്‍ വഴി ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റിന്മേല്‍ ഇന്ന് മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇതുവരെ കൗണ്ടര്‍ നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് റെയില്‍വേ നല്‍കിയിരുന്ന രണ്ട് ശതമാനം കമ്മീഷന്‍ നിര്‍ത്തലാക്കുകയും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇനി മുതല്‍ റിസര്‍വേഷന്‍ സൗകര്യമുള്ള പോസ്റ്റ് ഓഫീസ് വഴി ചെയ്യുന്ന റിസര്‍വേഷനും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന കൗണ്ടറുകളിലും ഒരേ നിരക്കായിരിക്കും . സ്ലീപ്പര്‍, സെക്കന്‍ന്റ് സിറ്റിംഗ് റിസര്‍വേഷവന് 15 രൂപയും തേര്‍ഡ് എ സി & എ സി ചെയര്‍ കാറിന് 202 രൂപയും സെക്കന്‍ഡ് & ഫസ്റ്റ് എ സിക്ക് 30 രൂപയും ക്യാന്‍സലേഷനുകള്‍ക്ക് പത്ത് രൂപയുമാണ് ചാര്‍ജ് ഈടാക്കുക.

Latest