ഇന്തോനേഷ്യയില്‍ വാലന്റൈന്‍സ് ഡേ ആചരണത്തിന് വിലക്ക്

Posted on: February 14, 2016 11:27 pm | Last updated: February 14, 2016 at 11:27 pm
SHARE

INDONESIAജക്കാര്‍ത്ത: ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ വാലന്റൈന്‍സ് ഡേ ദിനാചരണത്തിന് സര്‍ക്കാറും മതപണ്ഡിതരും വിലക്കേര്‍പ്പെടുത്തി. ഇസ്‌ലാമിക സംസ്‌കാരത്തിനും അധ്യാപനത്തിനും എതിരാണ് ഇത്തരം ആഘോഷങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രണയ ദിന ആഘോഷങ്ങള്‍ വിലക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രണയദിന വിരുദ്ധ റാലികള്‍ സംഘടിപ്പിച്ചിരുന്നു. പ്രണയ ദിന ആചരണം ഇസ്‌ലാമിക സംസ്‌കാരവുമായി യോജിച്ചുപോകുന്നതല്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് റാലികള്‍ സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.