ഒന്‍പത് വിക്കറ്റ് ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര

Posted on: February 14, 2016 10:18 pm | Last updated: February 15, 2016 at 10:38 am
SHARE

india winവിശാഖപട്ടണം:ശ്രീലങ്കയെ തകര്‍ത്ത്  ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക്. ഒമ്പത് വിക്കറ്റിനായിരുന്നു അവസാനമത്സരത്തില്‍ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക 18 ഓവറില്‍ 82 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 21ന് സ്വന്തമാക്കി. ആദ്യ മത്സരം പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ചാണ് പരമ്പര വിജയത്തിലെത്തിയത്.

46 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 22 റണ്‍സുമായി അജിങ്ക്യ രഹാനെ മികച്ച പിന്തുണ നല്‍കി. 13 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ചമീര വിക്കറ്റിന് മുന്നില്‍ കുരുക്കിയതാണ് ഇന്ത്യയുടെ ഏക വിക്കറ്റ് നഷ്ടം.
ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ ആദ്യ നാല് കളിക്കാരെയും പുറത്താക്കിയ ആര്‍.അശ്വിന്റെ സ്പിന്നിലാണ് ലങ്ക തകര്‍ന്നത്. റെയ്‌ന രണ്ട് വിക്കറ്റുകള്‍ നേടി. ര ജസ്പ്രീത് ബുംറയും നെഹ്‌റയും ഓരോ വിക്കറ്റ് നേടി.

LEAVE A REPLY

Please enter your comment!
Please enter your name here