ജാര്‍ഖണ്ഡില്‍ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി 10 മരണം

Posted on: February 14, 2016 10:12 pm | Last updated: February 14, 2016 at 10:12 pm
SHARE

accident-റാഞ്ചി: വിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ അപകടമുണ്ടായത്. സരസ്വതി ദേവിയുടെ വിഗ്രഹവുമായി പോവുകയായിരുന്ന നിമജ്ജന ഘോഷയാത്രയിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇരച്ചുകയറിയതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഉമാ ശങ്കര്‍ സിംഗ് അറിയിച്ചു. ഗിരിദി ബഗോദാര്‍ ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് അപകടം.
അപകടത്തില്‍ മരിച്ചവര്‍ക്ക് മുഖ്യമന്ത്രി രഘുബര്‍ ദാസ് ആദരാഞ്ജലി അര്‍പ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here