Connect with us

National

ജെഎന്‍യു സംഭവം: ലഷ്‌കറിന് പങ്കുണ്ടെങ്കില്‍ തെളിവ് പുറത്ത് വിടണമെന്ന് ഒമര്‍ അബ്ദുള്ള

Published

|

Last Updated

ശ്രീനഗര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധിച്ചവര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയീദിന്റെ സഹായം ലഭിച്ചിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. ജെഎന്‍യുവിലെ സംഭവങ്ങളില്‍് പങ്കുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ പുറത്തു വിടണ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കമെന്നു ഒമര്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെയും മറ്റു വിദ്യാര്‍ഥികളുടെയും അറസ്റ്റിനെ എതിര്‍ക്കുന്നവര്‍ക്കു ഹാഫിസ് സയീദുമായി ബന്ധമുണ്‌ടെങ്കില്‍ അതു വളരെ ഗുരുതരമായി സ്ഥിതി വിശേഷമാണ്. അതിനുള്ള തെളിവുകള്‍ തീര്‍ച്ചയായും പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ സംഭവങ്ങള്‍ക്ക് ലഷ്‌കര്‍ നേതാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതു തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യുവില്‍ പ്രതിഷേധിച്ചവര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയീദിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest