Connect with us

National

ജെഎന്‍യു സംഭവം: മുദ്രാവാക്യം വിളി ലഷ്‌കര്‍ പിന്തുണയോടെയെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നത് ലഷ്‌കര്‍ പിന്തുണയോടെയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ലഷ്‌കര്‍ നേതാവ് ഹാഫിസ് സഈദാണ് ഇതിന് പിന്നിലെന്നും ഇത്തരം പരിപാടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെഎന്‍യു സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നത് അന്വേഷിച്ച് വരികയാണ്. ഇന്ത്യക്ക് എതിരെ മുദ്രാവാക്യം മുഴക്കിയതിലൂടെ രാജ്യത്തിന്റെ ഐക്യത്തെയാണ് അവര്‍ ചേദ്യം ചെയ്തതെന്നും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

---- facebook comment plugin here -----

Latest