ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

Posted on: February 14, 2016 11:19 am | Last updated: February 14, 2016 at 6:31 pm
SHARE

anandakuttan newകൊച്ചി: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ യു ആർ ആനന്ദക്കുട്ടന്‍ (62) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 150ലേറെ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. 1977ല്‍ ചിത്രീകരിച്ച മനസ്സൊരു മയില്‍ ആണ് ആദ്യ ചിത്രം.

1954ല്‍ അദ്ധ്യാപകദമ്പതിമാരായ രാമകൃഷ്ണന്‍നായരുടെയും കാര്‍ത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസില്‍ പോയി ഛായാഗ്രഹണം പഠിച്ചു. ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍

anandakuttan