ഒഎന്‍വിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടം: പ്രധാനമന്ത്രി

Posted on: February 14, 2016 10:51 am | Last updated: February 15, 2016 at 3:21 pm

Narendra-modi-pollന്യൂഡല്‍ഹി: ഒഎന്‍വി കുറുപ്പിന്റെ മരണം മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി അനുഗ്രഹീത കവിയെ അനുസ്മരിച്ചത്. ഒഎന്‍വിയുടെ കലാസൃഷ്ടികള്‍ വലിയ തോതില്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു.