Connect with us

Ongoing News

ഒറ്റ ഗോളില്‍ ബ്രസീല്‍ സെമിയില്‍

Published

|

Last Updated

കോഴിക്കോട്: സേട്ട് നാഗ്ജി കപ്പില്‍ റുമേനിയന്‍ ക്ലബ്ബായ റാപിഡ് ബുക്കാറസ്റ്റിക്കെതിരെ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനെന്‍സിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം.ഇതോടെ രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീല്‍ ടീം സെമിയില്‍ പ്രവേശിച്ചു. പകരക്കാരനായിറങ്ങിയ മൗറിഷ്യോ പെട്രോ ഡോ കാര്‍മോ സാന്റോസാണ് ബ്രസീലിന് വേണ്ടി 64 ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്.
ആദ്യ പകുതിയിലെ മിക്കവാറും പന്ത് നിയന്ത്രിച്ചിരുന്നത് റുമേനിയന്‍ താരങ്ങളായിരുന്നു.പന്ത് കയ്യടക്കി പതുക്കെപ്പതുക്കെ ബ്രസീലിന്റെ ഗോള്‍മുഖം ലക്ഷ്യമാക്കി റുമേനിയ മുന്നേറിക്കൊണ്ടിരുന്നു.എന്നാല്‍ മികച്ച മുന്നേറ്റത്തിലൂടെ ഒത്തുകിട്ടിയ നല്ല അവസരങ്ങളില്‍ പന്ത് കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ പിശുക്ക് കാണിച്ച ഇരു ടീമുകളും ആദ്യ പകുതിയ്ല്‍ ഗോളടിക്കുന്നതില്‍ പരാജയപ്പെട്ടു.കളി തുടങ്ങി എട്ടാം മിനിറ്റില്‍ ബ്രസീലിയന്‍ താരമായ യാഗോ സീസര്‍ സില്‍വയുടെ കിടിലന്‍ മുന്നേറ്റം റുമേനിയന്‍ ഡിഫന്‍ണ്ടേഴ്‌സ് പണിപ്പെട്ട് ക്ലിയര്‍ ചെയ്തു. തുടര്‍ന്ന് 12ാം മിനിറ്റില്‍ ബ്രസീല്‍് ഗോള്‍ മുഖത്തേക്ക് റുമേനിയ നല്ലൊരു മുന്നേറ്റം നടത്തി.
പോപ യൂലിയനെ വീഴ്തിയതിലൂടെ ലഭിച്ച ഫ്രീകിക്ക് ലൂക്ക് മിഗ്വേലിന് മുതലാക്കാനായില്ല.പന്ത് ബ്രസീല്‍ പ്രതിരോധക്കാരെ തട്ടി പുറത്തേക്ക് പോയി.തൊട്ടടുത്ത മിനിറ്റില്‍ പ്രത്യാക്രമണമെന്നോണം ഉണര്‍ന്നുകളിച്ച ബ്രസീലിന്റെ നല്ലൊരു മുന്നേറ്റം ലക്ഷ്യം കാണാതെ പോയി.ഫെര്‍ണാണ്ടോ സില്‍വ ഫിലിപ്പ ഗോണ്‍സാലസിന് മറിച്ചു മല്‍കിയ ക്രോസ്സ് ഹേയിനന്‍ സില്‍വ ഫിനിഷ് ചെയ്യുന്നതില്‍ അമാന്തിച്ചു.
തുടര്‍ന്നങ്ങോട്ട് ബ്രസീല്‍ ഗോള്‍മുഖം റുമേനിയയുടെ മുന്നേറ്റങ്ങളാല്‍ വിറച്ചു കൊണ്ടിരുന്നു.പതിനെട്ടാം മിനിറ്റില്‍ ബോക്‌സിനു പുറത്ത് നിന്നുള്ള ട്രാന്‍ഡു റസ്വാന്റെ ലോംഗ് റേഞ്ചര്‍ പോസ്റ്റില്‍ നിന്നു കേറി നിന്ന ഗോളിയുടെ തലക്കുമുകളിലൂടെ പോസ്റ്റിന് പുറത്തേക്ക്.വീണ്ടും 26ാം മിനിറ്റില്‍ റസ്വാനും മൊറാര്‍ വാല്‍ഡട്ടും കാണികളെ ത്രസിപ്പിച്ചൊരു മുന്നേറ്റം നടത്തി. റസ്വാന്‍ നല്‍കിയ കിടിലന്‍ ക്രോസ്സ് പോസ്റ്റിലേക്കു കണക്ട് ചെയ്യാന്‍ വാല്‍ഡട്ടിനു കഴിഞ്ഞില്ല.പന്ത് പുറത്തേക്ക്.മുപ്പത്തിയാറാം മിനിറ്റില്‍ മൊറാര്‍ വാല്‍ഡട്ടിന്റെ കനത്ത ലോംഗ് റേഞ്ചര്‍ ബ്രസീലിയന്‍ ഗോളി ലൂക്കാസ് ഫെറേറിയ മുഴുനീളെ ഡൈവിലൂടെ അനായാസം പുറത്തേക്ക് തട്ടിയിട്ടു. ഇതിനിടെ 38ാം മിനിറ്റില്‍ പെരാനസിന്റെ സൂപ്പര്‍ താരം ലൂയി സോറസ് പരിക്കേറ്റ് പുറത്ത് പോയി.പകരം വന്ന കോസ്റ്റ ആല്‍ഫ്രഡോ ബ്രസീലിന്റെ ് ആക്രമണത്തിന്റെ നായകത്വമേറ്റെടുത്തു. കാണികള്‍ളെ കോരിത്തരിപ്പിച്ച് കൊണ്ട് 44ാം മിനിറ്റില്‍ ബ്രസീലിന്റെ കോസ്റ്റ ആല്‍ഫ്രഡോയുടെ മനോഹര ക്രോസ്സ് ലിമാ ഡാ സില്‍വയുടെ നേര്‍ക്ക്.ഫിനിഷ് ചെയ്യുന്നതില്‍ അമാന്തിച്ചുനിന്ന സില്‍വക്ക് ഒന്നും ചെയ്യാനായില്ല.പന്ത് പോസ്റ്റിന് പുറത്തേക്ക്. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അമ്പേ പരാജയമായിരുന്നു.ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തതോടെ ആദ്യ പകുതിയില്‍ മാത്രം 5 തവണയാണ് റഫറി സന്തോഷ് കുമാര്‍ മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. റുമേനിയയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത.് നാല്‍പ്പത്തിയേഴാം മിനിറ്റില്‍ റുമേനിയയുടെ മുന്നേറ്റക്കാരുടെ കൂട്ടായ മുന്നേറ്റത്തില്‍ ബ്രസീല്‍ ഗോള്‍മുഖം വിറച്ചു കൊണ്ടിരുന്നു.അക്രമ പ്രത്യാക്രമണത്തിലൂടെ പരസ്പരം പോരടിച്ച ഇരുവരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു.കളി വിരസതയിലേക്ക് നീങ്ങുമെന്ന അവസ്ഥയിലേക്ക് എത്തിയതോടെ അറുപത്തിനാലാം മിനിറ്റിലാണ് മത്സരത്തിന്റെ ഗതിമാറ്റിയ ഗോള്‍ പിറക്കുന്നത്.ബ്രസീലിന്റെ ലൂക്കോസ് സില്‍വയും നിക്കൊളാസ് സില്‍വയും മൗറിഷ്യോ പെട്രോ സാന്റോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.ഗോളിന് കാരണക്കാരായവരെല്ലാവരും രണ്ടാംപകുതിയില്‍ പകരക്കാരായി ഇറങ്ങിയവരായിരുന്നു. ബോക്‌സിന്റെ ഇടതു വശത്ത് നിന്ന് ലൂക്കാസ് സില്‍വ നല്‍കിയ പാസ് നിക്കോളസ് സില്‍വയുടെ കാലുകളിലേക്ക്,റുമേനിയന്‍ പ്രതിരോധക്കാരെ മറികടന്ന് സില്‍വ ബോക്‌സിന്റെ വലതുവശത്ത് പന്തിനായി കാത്തുനിന്ന സാന്റോസിന് പാസ്സ് ചെത്തി നല്‍കി, ബോക്‌സിന് തൊട്ടടുത്തുകൂടി നീങ്ങിയ പന്തിനെ ചാടി വീണ സാന്റോസ് വലയിലേക്ക് തട്ടിയിട്ടു.ഗോള്‍ 1-0.

Latest