പ്രൗഢം; വിജ്ഞാനപ്രദം

Posted on: February 13, 2016 11:49 pm | Last updated: February 13, 2016 at 11:49 pm

ദേളി: ജാമിഅ സഅദിയ്യ സമ്മേളന നഗരിയില്‍ വൈവിധ്യം കൊണ്ടും ചിട്ടയോടെയുള്ള ക്രമീകരണം കൊണ്ടും ശ്രദ്ധേയമായി പരിപാടികളോരോന്നും. ഓരോ വേദികളിലും സംഘടിപ്പിച്ചത് പ്രൗഢവും പഠനാര്‍ഹവുമായ പരിപാടികള്‍. . പൗരപ്രമുഖരും രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും സാന്നിധ്യമറിയിക്കാന്‍ നേരത്തേ തന്നെ എത്തിയിരുന്നു. ഇന്നലെ നടന്ന മുസ്‌ലിം ജമാഅത്ത് സമ്മേളനം പി പി ഫൈസല്‍ എം പി (ലക്ഷദ്വീപ്) ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ അസഹിഷ്ണുതയും അസാന്മാര്‍ഗിക പ്രവണതകളും വളരാന്‍ കാരണം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. യു പി എസ് തങ്ങള്‍ അര്‍ളട്ക്ക പ്രാര്‍ഥന നടത്തി. പ്രൊഫ. കെ എം എ റഹീം വിഷയം അവതരിപ്പിച്ചു. കര്‍ണാടക റിട്ട. ഡി ജി പി കെ വി ആര്‍ ടാഗോര്‍, വൈ കെ മുദ്ദുകൃഷ്ണ, ജില്ലാ കലക്ടര്‍ പി മുഹമ്മദ് സഗീര്‍, , ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ഉബൈദുല്ല നദ്‌വി സംസാരിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ദഅ്‌വാ കോണ്‍ഫറന്‍സ് ഉബൈദുല്ലാഹി സഅദി നദ്‌വിയുടെ അധ്യക്ഷതയില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ കുമ്പള പ്രാര്‍ഥന നടത്തി. കെ കുഞ്ഞിരാമന്‍ എം എല്‍ എ ( ഉദുമ), കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി ശങ്കര മൂര്‍ത്തി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സജീര്‍ ബുഖാരി പ്രഭാഷണം നടത്തി. ഡോ. അബ്ദുല്‍ഹകീം അസ്ഹരി, അമീര്‍ ഹസന്‍ ദുബൈ, സി കെ അബ്ദുല്‍ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, എം പി അബ്ദുല്ല ഫൈസി, മൂസസഖാഫി കളത്തൂര്‍ സംസാരിച്ചു. അബ്ദുര്‍ റസാഖ് സഅദി സ്വാഗതവും ഇബ്‌റാഹിം സഅദി മുഗു നന്ദിയും പറഞ്ഞു.
വൈകിട്ട് നടന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട് തങ്ങള്‍ അനുസ്മരണ സമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൂമ്പോല്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി താജുല്‍ ഉലമ- നൂറുല്‍ ഉലമ അനുസ്മരണം നടത്തി. സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര പൊസോട്ട് തങ്ങളെ അനുസ്മരിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി ടി അഹമ്മദലി, ടി സി മുഹമ്മദ് കുഞ്ഞി ഹാജി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുല്ല ബാഖവി, സി അബ്ദുല്ല മുസ്‌ലിയാര്‍ സംസാരിച്ചു. അറബി ഉര്‍ദു ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സ് മൗലാനാ ഫാസില്‍ റിസ്‌വി കാവല്‍കട്ടയുടെ അധ്യക്ഷതയില്‍ അറബ് ലീഗ് അംബാസഡര്‍ ഡോ. മാഹിന്‍ അബ്ദുല്‍ അബ്ബാസ് നാഇഫ് അല്‍ മസ്ബൂദി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, സി എച്ച് ശങ്കരമൂര്‍ത്തി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ബുര്‍ദ മജ്‌ലിസ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അഹ്മദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ഥനയും റഫീഖ് സഅദി ദേലംപാടി പ്രഭാഷണവും നടത്തി.