Connect with us

Kasargod

പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ് എ കെ ഉസ്താദിന്

Published

|

Last Updated

ദേളി: സഅദി പണ്ഡിതസഭ (മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ )ഏര്‍പ്പെടുത്തിയ നൂറുല്‍ ഉലമാ അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനുമായ നിബ്രാസുല്‍ ഉലമാ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ക്ക് 111111 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് ) രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാര്‍ഡ് ഇന്ന് നടക്കുന്ന സഅദിയ്യ 46 ാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. ജാമിഅസഅദിയ്യ പ്രിന്‍സിപ്പലായ എ കെ ഉസ്താദ് കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ജാമിഅ നൂരിയ്യയില്‍ നിന്നും 1968 ല്‍ ബിരുദം വാങ്ങി പുറത്തിറങ്ങിയ അദ്ദേഹം ഒളവട്ടൂര്‍, പൂത്തുപാടം, കടമേരി റഹ്മാനിയ്യ,രാമനാട്ടുകര ചെന്‍മല പള്ളി, തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം 1985 സഅദിയ്യ യില്‍ മുദരിസായെത്തി. മര്‍ഹൂം പി എ അബ്ദുല്ല മുസ്‌ലിയാരുടെ വിയോഗാനന്തരം പ്രിന്‍സിപ്പലായും സേവനം ചെയ്തു കൊണ്ടിരിക്കുന്നു.
ദര്‍സ് അധ്യയ നത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന അദ്ദേഹം ആയിരക്കണക്കിന് മഹാ പണ്ഡിതരുടെ ഗുരുവാണ്. വിവിധ വിജ്ഞാ വിഭാഗങ്ങളില്‍ അവഗാഹം നേടിയ ഉസ്താദ് ഗോള ശാസ്ത്രത്തില്‍ പ്രത്യേകം ശോഭിച്ചിട്ടുണ്ട് . ജാമിഅത്തുല്‍ ഹിന്ദ് സിലബസ് അംഗീകൃത ഗ്രന്ഥമായ അല്‍ മദ്ഖല്‍ ഫീ ഇല്‍മില്‍ ഫലഖ്, ഇഥ്‌ലാലാത്തുന്‍ അലാ ഇല്‍മില്‍ ഫലഖ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ മേഖലയിലെ ശൈഖുനയുടെ സംഭാവനകളില്‍ പ്രധാനമാണ്.

Latest