ഒഎന്‍വി മലയാളികളുടെ അകകണ്ണ് തുറന്ന മഹാകവി

Posted on: February 13, 2016 9:42 pm | Last updated: February 13, 2016 at 9:42 pm
SHARE

ജിദ്ദ: മലയാളികളുടെ സ്വകാര്യ അഹങ്കരമായിരുന്ന മഹാ കവി ഒഎന്‍വിയുടെ നിര്യാണത്തില്‍ ഒഐസിസി ജിദ്ദ വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി അനുശോചനം രേഖപെടുത്തി. മനുഷത്വം തുളുമ്പുന്ന വരികളിലൂടെ സ്‌നേഹം വിരിയിച്ച അതുല്ല്യ പ്രതിഭയായിരുന്നു. സകല നന്മയുടെയും പ്രതികമായി ഒഎന്‍വിയുടെ പേനത്തുമ്പിലൂടെ അടര്‍ന്നു വീണ വരികള്‍ മുഴുവന്‍ മലയാളികളുടെയും അകക്കണ്ണ് തുറക്കുന്നതായിരുന്നു. 13 പ്രാവശ്യം സംസ്ഥാന സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ ഒഎന്‍വി മരണമില്ലാതെ മലയാളികളുടെ മനസില്‍ ജീവിക്കുമെന്ന് പ്രസിഡണ്ട് കെ ടി എ മുനീര് അനുശോചന കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here