രാഹുല്‍ ഗാന്ധി ഹാഫിസ് സഈദിനെപ്പോലെയെന്ന് ബിജെപി

Posted on: February 13, 2016 6:54 pm | Last updated: February 14, 2016 at 11:30 am

Rahulന്യൂഡല്‍ഹി: ജെഎന്‍യു വിവാദത്തില്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധി സംസാരിക്കുന്നത് ഹാഫിസ് സഈദിനെപ്പോലെയാണെന്ന് ബിജെപി ആരോപിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞവരെ അപമാനിക്കുന്നതും ദേശവിരുദ്ധര്‍ക്ക് പിന്തുണ നല്‍കുന്നതുമാണ് രാഹുലിന്റെ പരാമര്‍ശങ്ങളെന്നും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ ആരോപിച്ചു.

തങ്ങളുടെ വരുതിയില്‍ വരാത്തതിനാല്‍ മോദി സര്‍ക്കാര്‍ ജെഎന്‍യുവിനെ ഉപദ്രവിക്കുകയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. രാജ്യവിരുദ്ധ വികാരം അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ അഭിപ്രായ സ്വാതന്ത്യം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.